
ഫോക്സ്വാഗണ് ടൈഗണ്‍ കോംപാക്റ്റ് എസ്യുവി ഇന്ത്യയില്‍ അനാവരണം ചെയ്തു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, റെനോ കാപ്ചര്‍ എന്നിവയായിരിക്കും ഇന്ത്യയിലെ പ്രധാന എതിരാളികള്‍.
2012 സാവോ പോളോ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച സബ്കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്യുവി കണ്‍സെപ്റ്റാണ് ഇന്ത്യയില്‍ ടൈഗണ്‍ കോംപാക്റ്റ് എസ്യുവിയായി വരുന്നത്. ആഗോളതലത്തില്‍ വില്‍ക്കുന്ന ഫോക്സ്വാഗണ് ടി-ക്രോസിന് പകരമാണ് ഇന്ത്യയില്‍ ടൈഗണ്‍.
ഫോക്സ്വാഗണ് ടൈഗണ്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ നിരത്തുകളിലെത്തും. ഫോക്സ്വാഗണ് ടൈഗണ്‍ ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം വികസിപ്പിച്ച എംക്യുബി എ0 ഇന്‍ പ്ലാറ്റ്ഫോമിലായിരിക്കും നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഫോക്സ്വാഗണ് ടൈഗണ്‍ ടി-ക്രോസ് എസ്യുവിയേക്കാള്‍ കൂടുതല്‍ നീളവും കൂടുതല്‍ സ്ഥലസൗകര്യവുമുള്ള മോഡലായിരിക്കും .
ടി-ക്രോസിനേക്കാള്‍ നൂറ് മില്ലി മീറ്ററോളം നീളം കൂടുതല്‍ ഉണ്ടായേക്കും. ഫോക്സ്വാഗണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നാല് എസ്യുവികളിലൊന്നാണ് ടൈഗണ്‍. ടിഗ്വാന് ഓള്‍സ്പേസ്, ടി-റോക്, ഒരു ഇലക്ട്രിക് കണ്‍സെപ്റ്റ് എന്നിവയാണ് മറ്റ് മൂന്ന് മോഡലുകള്‍.
1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്ഐ പെട്രോള്‍ എന്ജിന് ആയിരിക്കും ലഭിക്കുക. 113 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്സ്മിഷന് ഉപയോഗിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോബോക്സ് നല്‍കിയേക്കും. ഇന്ത്യന്‍ വിപണിക്കായി സിഎന്‍ജി വേര്‍ഷന്‍ പുറത്തിറക്കിയേക്കും.
ഇന്ത്യയിലെ വാഹനങ്ങളില്‍ ഡീസല്‍ എന്‍ജിനുകള്‍ നല്‍കില്ലെന്ന് ഫോക്സ്വാഗണ് മുമ്പ് വ്യക്തമാക്കിയിരുന്നു. ബംപറുകളില്‍ ഡിഫ്യൂസറുകള്‍, എല്‍ഇഡി ലൈറ്റിംഗ്, പിറകില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയായി നീളത്തില്‍ എല്‍ഇഡി ബ്രേക്ക് ലാംപ്, നേരെ നിവര്‍ന്നതും ചതുരാകൃതിയുള്ളതുമായ വശക്കാഴ്ച്ച എന്നിവ എസ്യുവിയിൽ കാണാം.






