
മോഹന്‍ലാലിന്റെ നായികായി തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് അമ്മവേഷത്തിലും ക്യാരക്ടര്‍ റോളിലുമൊക്കെ മീര മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ തിളങ്ങി. തുടര്‍ന്ന് അഭിനയ ജീവിതത്തില്‍ നിന്നും താരം കുറച്ചുകാലം ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ മിനിസ്ക്രീനിലൂടെ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മീര വാസുദേവ്.
തന്റെ വിവാഹ ബന്ധത്തെ കുറിച്ച് ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മീര. '' ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം, വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതു കൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതു കൊണ്ട് ആ ബന്ധവും വേര്‍പിരിഞ്ഞു'' -മീര വാസുദേവ് പറഞ്ഞു.






