
ഹാമില്ട്ടണ് : ടി20 മത്സരത്തില്‍ പരമ്പര തൂത്തുവാരിയ ഇന്ത്യ ആ ആത്മവിശ്വാസത്തില്‍ ഒന്നാം ഏകദിനത്തില്‍ ഇറങ്ങിയപ്പോള്‍ തോല്‍വി ആയിരുന്നു ഫലം. ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് പിന്തുടര്ന്ന് ജയിച്ചാണ് കിവീസ് ഇന്ത്യയെ ഞെട്ടിച്ചത്. കിവീസിന്റെ ജയത്തില്‍ മുഖ്യ പങ്ക് വഹിച്ചത് റോസ് ടെയ്ലര്. അതിനിടെയാണ് നാക്ക് പുറത്തിട്ട് സെഞ്ചുറി ആഘേിക്കുന്ന റോസ് ടെയ്ലറും ചര്‍ച്ചയാകുന്നത്.
തകര്‍പ്പന്‍ നേട്ടത്തില്‍ അഭിനന്ദിച്ച് കൊണ്ടുള്ള ഹര്ഭജന് സിങ്ങിന്റെ ട്വീറ്റാണ് ഇപ്പോള്‍ വൈറല്‍. സെഞ്ചുറിയടിച്ചാല്‍ താങ്കളെന്തിനാണ് ഇങ്ങനെ നാക്ക് പുറത്തിടുന്നത് എന്ന് എനിക്കൊന്ന് പറഞ്ഞ് താരാമോ എന്നായിരുന്നു ട്വീറ്റ്. ട്വീറ്റ് ഐ പി എല്‍ ഫ്രാഞ്ചൈസിയായ ചെന്നെ സൂപ്പര്‍ കിങ്സ് ഏറ്റെടുത്തതോടെ സംഭവം വന്‍ ഹിറ്റായി. വാട്ട് എ നാക്ക് എന്നാണ് അവര്‍ റീട്വീറ്റ് ചെയ്തത്.
തന്റെ മകള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ താന്‍ നാക്ക് പുറത്തെടുന്നതെന്ന് ടെയ്ലര് 2015 ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തില്‍ സെഞ്ചുറി നേടിയിട്ടും പലവട്ടം ടീമില്‍ നിന്നു പുറത്തായിട്ടുണ്ട്. അതിന് ശേഷണമാണ് സെഞ്ചുറി അടിച്ചശേഷം ഇങ്ങനെ നാക്ക് പുറത്തിട്ട് തുടങ്ങിയതെന്നും ടെയ്ലര് കൂട്ടിച്ചേര്‍ത്തു.






