മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള 'കാല് സെല്‍ഫി'യിലൂടെയാണ് പ്രണവ് എന്ന കലാകാരന് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കൈകള്‍ ഇല്ലെങ്കിലും പ്രണവ് കാലുകള്‍ കൊണ്ട് ചിത്രം വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന പ്രണവിനെ കാണാന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. വാര്‍ത്തകളിലൂടെ പ്രണവിനെ കുറിച്ച് അറിഞ്ഞാണ് തന്റെ ആരാധകനെ കാണാന്‍ മോഹന്‍ലാല്‍ എത്തിയത്.
പ്രണവിന്റ ഇഷ്ടതാരത്തിന് സമ്മാനം നല്‍കുകയും ചെയ്തു, മോഹന്‍ലാലിനെ കാണുമ്പോള്‍ സമ്മാനിക്കാനായി പ്രണവ് ഒടിയന് മാണിക്യന്റെ ചിത്രം വരച്ച് സൂക്ഷിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം സ്പെഷ്യല്‍ സെല്‍ഫി എടുക്കാനും മറന്നില്ല. പ്രണവിനോട് വിശേഷങ്ങള്‍ ചോദിച്ചും തമാശ പങ്കിട്ടും സമയം ചെലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് പ്രണവ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നേടിയ തുകയാണ് നേരിട്ടെത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്. തുടര്‍ന്ന് പ്രണവിനെ കുറിച്ച് മുഖ്യമന്ത്രി കുറിപ്പിട്ടിരുന്നു.

Comments