
ബിജെപിയുടെ മതിര്ന്ന നേതാവ് എല്കെ അഡ്വാനി സിനിമ കണ്ട് കരച്ചിലടക്കാന് പാടുപെടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില് വൈറലായിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന 'ശിക്കാര: ദി അണ്ടോള്ഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ്സ്' എന്ന ചിത്രം തീയറ്ററിലെത്തി കണ്ടപ്പോഴാണ് ബിജെപിയുടെ സമുന്നതനായ നേതാവ് കരച്ചിലടക്കാന് പാടുപെട്ടത്.
ചിത്രത്തിന്റെ സംവിധായകന് വിധു വിനോദ് ചോപ്ര തന്നെയാണ് അഡ്വാനിയുടെ വികാര നിര്ഭരമായ രംഗങ്ങള് പുറത്ത് വിട്ടിരിക്കുന്നത്. തന്റെ അടുത്തെത്തിയ വിനോദ് ചോപ്രയോട് സംങ്കടമടക്കി സംസാരിക്കാന് ബുദ്ധിമുട്ടുന്ന അഡ്വാനിയെ വിഡിയോയില് കാണാം.
അദ്ദേഹത്തിന്റെ കുടുംബവും ചിത്രം കാണാന് എത്തിയിരുന്നു. കശ്മീര് താഴ്വരയില് നിന്ന് പാലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ ജീവിത കഥയാണ് ശിക്കാര പറയുന്നത്.







Comments