
പല കുക്കറി ഷോകളും നമ്മള് വീക്ഷിക്കാറുണ്ട്. പുതിയ പരീക്ഷണങ്ങളില്‍ താല്പര്യമുള്ള വീട്ടമ്മമാരാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നതും. യൂട്യൂബില്‍ കാണുന്ന വിഡിയോകള്‍ പലതും പലരും പരീക്ഷിക്കാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നതും ഒരു കൊച്ചു കുക്കറി ഷോ തന്നെയാണ്. എന്നാല്‍ ഈ ഷോയിലെ വിഭവം പരീക്ഷിക്കാന്‍ വീട്ടമ്മമാര്‍ പാടുപെടുമെന്നുള്ള കാര്യം ഉറപ്പാണ്.
കുഞ്ഞ് പാചകറാണിയുടെ വിഭവം മണ്ണു കൊണ്ടുള്ള കേക്കാണ്. നമ്മള് ഇന്നുണ്ടാക്കാന്‍ പോകുന്നത് കേക്കാണ് എന്നു പറഞ്ഞു കൊണ്ടാണ് ഈ കൊച്ചു മിടുക്കി നമ്മളെ സ്വാഗതം ചെയ്യുന്നത്. കേക്കുണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങളുടെ പേരും പറയുന്നുണ്ട്. മണ്ണ്, ഇല, പാന്‍ എന്നൊക്കെ പറഞ്ഞു കൊണ്ട് തകര്‍പ്പന്‍ പാചകമാണ് പിന്നീട് നടത്തുന്നത്. വെറൈറ്റി മീഡിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.






