
കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് ഒരുക്കിയ വൈറസ് സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. കോഴിക്കോട് ഉണ്ടായ യഥാര്‍ത്ഥ സംഭവകഥ ആസ്പദമാക്കി ഒരുക്കിയ സിനിമ തീയറ്ററുകളിലും മികച്ച വിജയം നേടിയിരുന്നു. ആഷിഖ് അബുവായിരുന്നു സംവിധാനവും നിര്‍മ്മാണവും.
മുഹ്സിന് പെരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ശ്രീനാഥ് ഭാസി, ദീലീഷ് പോത്തന്, രേവതി, സൗബിന് ഷാഹിര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.






