
സ്കോഡ ഒക്ടാവിയ ആര്‍എസ് 245 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡെല്‍ഹി എക്സ് ഷോറൂം വില 36 ലക്ഷം രൂപയാണ്. പൂര്‍ണമായി നിര്‍മിച്ചശേഷം സെഡാന് ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയില്‍ 200 എണ്ണം മാത്രമായിരിക്കും വില്‍ക്കുന്നത്. ഇറക്കുമതി ചെയ്യുന്നതിനാൽ സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ വില കൂടുതലാണ്. സ്കോഡ ഒക്ടാവിയ ആര്‍എസ് 245 മോഡലിന് എതിരാളികൾ ഇല്ല. എന്നാല്‍ പെര്‍ഫോമന്‍സ് പരിഗണിക്കുമ്പോള്‍ മെഴ്സേഡസ് ബെന്‍സ് സി-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ്, ഔഡി എ4, ജാഗ്വാര്‍ എക്സ്ഇ എന്നിവ എതിരാളികളാണ്.
വലിയ എയര്‍ ഇന്‍ടേക്കുകള്‍, വലിയ അലോയ് വീലുകള്‍, സ്പോര്‍ട്ടി ബംപറുകള്‍, പിറകിലെ ബംപറില്‍ ഡിഫ്യൂസര്‍ എന്നിവ മാറ്റങ്ങളാണ്. പെര്‍ഫോമന്‍സ് ടയറുകള്‍, താഴ്ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, പൂര്‍ണമായും കറുത്ത കാബിന് എന്നിവ നല്കി. മുന്നിലെ സീറ്റുകള്‍ കാഴ്ച്ചയില്‍ സ്പോര്‍ട്ടിയാണ്. പുതുതായി ഫ്ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം നല്കി. വിര്‍ച്വല്‍ കോക്പിറ്റ്, പരിഷ്കരിച്ച ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സവിശേഷതകളാണ്.
പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 6.6 സെക്കന്‍ഡ് മതി. 2.0 ലിറ്റര്‍ ടിഎസ്ഐ മോട്ടോര്‍ 242 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചു. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.






