
തന്റെ സ്വകാര്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി മീര വാസുദേവ്. തന്റെ രണ്ട് വിവാഹ ബന്ധങ്ങളും നടിക്ക് വേര്‍പിരിയേണ്ടി വന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച പരാജയങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി.
'വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു.' മീര പറയുന്നു.
'എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു.' താന്‍ ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്തകാര്യങ്ങളാണിവ എന്ന് പറഞ്ഞുകൊണ്ടാണ് മീര ഇക്കാര്യങ്ങള്‍ പറഞ്ഞത്.






