
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. 'എപിജെ അബ്ദുള്‍ കലാം: ദ മിസൈല്‍ മാന്‍' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
കഠിനാധ്വാനം ചെയ്ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യന്റെ കഥയാണ് സിനിമ പറയുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഹിന്ദി, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പരേഷ് റാവല്‍ അബ്ദുള്‍ കലാമായി വേഷമിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും. ഫാഷന്‍, ട്രാഫിക് സിഗ്നല്‍ തുടങ്ങിയ ചിത്രങ്ങലുടെ സംവിധായകനായ മധുര് ഭണ്ഡാര്‍കറും ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണ് എന്ന് പുറത്ത് വിട്ടിട്ടില്ല. ജഗദീഷ് ധനേതി, സുവര്‍ണ പപ്പു, ജോണ്‍ മാര്ട്ടിന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.







Comments