മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും കുരുക്ക്. ചിത്രം കണ്ട തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന സീനുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം ശരിവയ്ക്കാന്‍ അന്‍വര്‍ റഷീദ് തയ്യാറായിട്ടില്ല. ഇതേതുര്‍ന്ന് സിനിമ മുംബൈ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ വേഷത്തില്‍ ഫഹദ് എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ നസ്രിയയാണ് ഫഹദിന്റെ നായികയായി എത്തുന്നത്. ഫെബ്രുവരി 14ന് ചിത്രം തീയറ്ററില്‍ പ്രദര്‍ശനത്തിനെത്തും. അതേസമം സെന്‍സറിങ് വീണ്ടും നീണ്ടുപോയാല്‍ ചിത്രത്തിന്റെ റിലീസ് നീളാന്‍ സാധ്യതയുണ്ട്.
അന്‍വര്‍ റഷീദ് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് അമല്‍ നീരദ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയിലെ പാട്ടുകള്‍ നേരത്തെ തന്നെ വൈറലായിരുന്നു. ഗൗതം മേനോന്, ചെമ്പന്‍ വിനോദ്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, വിനായകന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Comments