
പൗരത്വ നിയമഭേദഗതി േദശീയ റജിസ്റ്റര്‍ എന്നിവ പ്രമേയമാകുന്ന മ്യൂസിക് വീഡിയോ സിറ്റിസണ്‍ നമ്പര്‍ 21 ശ്രദ്ധേയമാകുന്നു. സംവിധായകന് സക്കരിയയുടെ ഫേയ്സബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരക്കുന്നത്.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ച സരസ ബാലുശ്ശേരി, സ്ട്രീറ്റ് അക്കാഡമിക്സ് ബാന്‍ഡിലെ റാപ്പര്‍ ഹാരിസ് സലീം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിന്ഡേ് സീറ്റ് പിക്ചേഴ്സിന്റെ ബാനറില്‍ ഹം ഭി പ്രൊഡക്ഷന്‍ ഹൗസാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷ് റാപ്പും മലയാളം വരികളും മലബാര്‍ സ്ലാഗില്‍ ഉള്ള വിവരണം കൂടി ചേര്‍ത്ത രീതിയിലാണ് വീഡിയോ മുന്നോട്ട് പോകുന്നത്. പി സന്ദീപ് സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയുടെ മലയാളം വരികഹ എഴുതിയിരിക്കുന്നത് നിസാം പാരി, സന്ദീപ് എന്നിവരും റാപ്പ് വരികള്‍ എഴുതിയിരിക്കുന്നത് ഹാരിസ് സലീമും ആണ്.






