
സുസുകി കട്ടാന ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. ഓട്ടോ എക്സ്പോയില്‍നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും കട്ടാന ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കാനും സാധ്യതയുണ്ട്. സികെഡി രീതിയില്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് സാധ്യത.
ജപ്പാനിലെ സാമുറായ്കള്‍ ഉപയോഗിച്ചിരുന്ന വാളിന്റെ പേരാണ് കട്ടാന. സുസുകി ജിഎസ്എക്സ്-എസ്1000 എഫ് അടിസ്ഥാനമാക്കിയാണ് പുതിയ കട്ടാന നിര്‍മിച്ചത്. സുസുകി കട്ടാന 1981 മുതല്‍ 2006 വരെയാണ് നിര്‍മിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം മോട്ടോര്‍സൈക്കിള്‍ വീണ്ടും എത്തിയത്.
സുസുകി ജിഎസ്എക്സ്-എസ്1000എഫ് ഉപയോഗിക്കുന്ന അതേ 999 സിസി, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ എന്ജിന് കരുത്തേകുന്നു. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 147 ബിഎച്ച്പി പരമാവധി കരുത്തും 9,500 ആര്‍പിഎമ്മില്‍ 105 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ട്വിന്‍ സ്പാര്‍ അലുമിനിയം ഫ്രെയിമാണ് സുസുകി കട്ടാന നിർമ്മിക്കുന്നത്. സ്പോര്‍ട്ട് ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ എര്‍ഗണോമിക്സ് അല്‍പ്പം വ്യത്യസ്തമാണ്.
നിയോ-റെട്രോ ലുക്കാണ് മോട്ടോര്‍സൈക്കിളിന്. പഴയ കട്ടാനയെ അനുസ്മരിപ്പിക്കുംവിധം ചതുരാകൃതിയുള്ള ഹെഡ്ലൈറ്റ് നല്കി. ബാക്കിയെല്ലാ ബോഡിവര്‍ക്കും ആധുനികമാണ്. ഹെഡ്ലൈറ്റ് എല്‍ഇഡിയാണ്. ഫുള്‍ കളര്‍ ടിഎഫ്ടി സ്ക്രീന്‍ നല്കിയിരിക്കുന്നു. 215 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ്. ജാപ്പനീസ് കമ്പനിയായ കെവൈബിയുടെ 43 എംഎം യുഎസ്ഡി ഫോര്‍ക്ക് (പൂര്‍ണമായും ക്രമീകരിക്കാം) മുന്നിലും ലിങ്ക് ടൈപ്പ് മോണോഷോക്ക് പിന്നിലും സസ്പെന്ഷന് കൈകാര്യം ചെയ്യും. ത്രീ ലെവല്‍ ട്രാക്ഷന്‍ കണ്ട്രോള് വേണമെങ്കില്‍ സ്വിച്ച്ഓഫ് ചെയ്യാം. റേഡിയല്‍ കാലിപറുകള്‍ സഹിതം ബ്രെംബോയാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. എബിഎസ് നൽകിയിട്ടുണ്ട്.






