
കുട്ടിക്കാലം മുതല്‍ സ്വപ്നം കണ്ട് നടക്കുന്ന രണ്ട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനായതിന്റെ സന്തോഷത്തിലാണ് ചന്ദുനാഥ്. ഫെബ്രുവരി 10ന് തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷമാണെന്നും നടന് കുറിച്ചു.
ജീത്തു ജോസഫ് ചിത്രം റാമില്‍ മോഹന്‍ലാലിനൊപ്പം ചന്ദുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൂട്ടിനിടെ കിട്ടിയ ഇടവേളയിലാണ് പൃഥ്വിയ്ക്കും മോഹന്‍ലാലിനുമൊപ്പം ചന്ദുവും കൂട്ടുകാരും ചേര്‍ന്നത്.
ചന്ദുവിന്റെ കുറിപ്പ് ഇങ്ങനെ,
മോഹന്‍ലാല്‍: ഈ അത്ഭുത മനുഷ്യന്റെ കുസൃതി ചിരിയും, കുട്ടിക്കാലം മുതല്‍ സിനിമയില്‍ മാത്രം കണ്ട ലാല്‍ മാനറിസവും കണ്മുന്നില് മിന്നി മാറയുന്നത് കൗതുകത്തോടെ നോക്കി നിന്ന ദിവസം.. ആ മനുഷ്യന് താരത്തിനപ്പുറം സ്നേഹമാകുന്നത് കണ്ട ദിവസം. നടന്, നായകന്, താരം, വിസ്മയം, വികാരം..ഇവയ്ക്കപ്പുറം സ്വന്തം സഹോദരനായി കൂട്ടുകാരനായി ഒപ്പം നില്ക്കാന് ഇടം തന്ന ദിവസം
പൃഥ്വിരാജ്: സ്കൂള്‍ കാലം മുതല്‍ ഇങ്ങനെ ആകണം വ്യക്തിത്വം എന്ന് കണ്ടു അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ കൂട്ടുകാരോട് തര്‍ക്കിച്ച് വാദിച്ചു വളര്‍ന്ന എനിക്ക് രാജുവേട്ടാ എന്ന് വിളിച്ച എന്നെ തോളില്‍ കയ്യിട്ടു ഉറക്കെ ചിരിക്കുകയും ചിന്തിപ്പിക്കുകയും പതിനെട്ടാം പടിയിലെ അഭിനയത്തിന് പ്രശംസിക്കുകയും എനിക്ക് പറയാനുള്ള സിനിമാ സ്വപ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്ത ദിവസം.