
ബിഗ്ബോസ് സീസണ് ടു പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ ദിവസവും ബിഗ് ബോസ് ഹൗസില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മത്സരാര്‍ത്ഥികളില്‍ പലരും തങ്ങളുടെ സ്വഭാവം പുറത്ത് കാണിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസ് ഹൗസിനകത്തും പുറത്തും ചര്‍ച്ച ചെയ്ത പ്രണയമാണ് സാന്ഡ്രയുടേതും സുജോയുടേയും. ഇരുവരും സുഹൃത്തുക്കളാണെന്ന് പറയുമ്പോള്‍. മത്സരാര്‍ത്ഥികള്‍ വാദിക്കുന്നത് ഇരുവരും പ്രണയിതാക്കളാണെന്നാണ്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ സുജോയുടെ സഹോദരന് പവന് ബിഗ് ബോസ് ഹൗസില്‍ എത്തിയതോടെ ബിഗ് ബോസ് നല്കിയ ടാസ്കിനിടയില് സുജോയ്ക്ക് പുറത്തൊരു കാമുകി ഉണ്ടെന്നും പേര് സഞ്ജന എന്നാണെന്നും വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പവന് സുജോയ്ക്ക് പുറത്തു മറ്റൊരു കാമുകി ഉണ്ടെന്നും അതറിഞ്ഞിട്ടും പുറകെ നടക്കാന്‍ നാണമില്ലേയെന്ന് സാന്‍ഡ്രയോടും ചോദിച്ചിരുന്നു. അതേസമയം, ഷോയിലെ സുജോയുടെ പെരുമാറ്റത്തെ കുറിച്ച് സഞ്ജനയും രംഗത്ത് വന്നിരുന്നു. സുജോ ഷോയ്ക്ക് പുറത്തു വന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ചോദിക്കുമെന്ന് സഞ്ജന പറഞ്ഞിരുന്നു.
താന്‍ ആകെ അസ്വസ്ഥയാണെന്നും, എന്തായാലും പുറത്തു വന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് താന്‍ ചോദിക്കുമെന്നും സഞ്ജന പറഞ്ഞിരുന്നു. തന്നെ അറിയാഞ്ഞിട്ട് പോലും തന്നെ പിന്തുണച്ച എല്ലാവരോടും വലിയ സ്നേഹമുണ്ട്(കുറച്ചുപേരോടൊഴികെ), അത്രമാത്രം. തന്ത്രപൂര്‍വ്വവും, ഒപ്പം തന്നെ അവനവനായി നിന്നും കളിയില്‍ വിജയിക്കുന്നതാണ് ശരിയായ വഴിയെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും സഞ്ജന പറഞ്ഞിരുന്നു.
താനും സുജോയും പ്രണയത്തിലാണെന്നും തന്റെ ആശീര്‍വാദത്തോടെയാണ് സുജോ മത്സരത്തില്‍ പങ്കെടുക്കാനായി പോയതെന്നും സഞ്ജന പറഞ്ഞിരുന്നു. സുജോയുമായുള്ള പ്രണയം സഞ്ജന തുറന്നു പറഞ്ഞതോടെ സഞ്ജനയ്ക്ക് ബിഗ് ബോസ് ഹൗസിലേക്ക് വന്നുകൂടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിനെ കുറിച്ചും സഞ്ജന തുറന്നു പറഞ്ഞു. ബിഗ് ബോസിലേക്ക് വരുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നാണ് സഞ്ജന പറഞ്ഞത്. താന്‍ ഗേള്‍ ഫ്രണ്ട് മാത്രമാണെന്ന് എങ്ങനെ സുജോ പറഞ്ഞെന്ന് മനസ്സിലായില്ലെന്നും അത് തന്നെ വേദനിപ്പിച്ചെന്നും സഞ്ജന പറഞ്ഞിരുന്നു.






