
പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രത്തിലെത്തിയ അയ്യപ്പനും കോശിയും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ സജീവമാണ് അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനും. സംഭവങ്ങളുടെ തുടക്കവും അതിന്റെ അവസാനവും ഒക്കെ ഈ പോലീസ് സ്റ്റേഷനിലാണ്.
എന്നാല്‍ ആ കെട്ടിടം ഒരു സെറ്റായിരുന്നു. കലാ സംവിധായകനായ മോഹന്‍ദാസിന്റെ കരവിരുതില്‍ പണിതെടുത്ത സെറ്റ് ആയിരുന്നു ആ പോലീസ് സ്റ്റേഷന്. ഇത് മാത്രമല്ല, കുട്ടമണി(സാബുമോന്) പുറമ്പോക്ക് കടമുറികള്‍, അയ്യപ്പന് നായരുടെ വീട് തുടങ്ങിയവയും സെറ്റ് തന്നെയായിരുന്നു.






