
നടി മീനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷൈലോക്ക് എന്ന മലയാള സിനിമയിലാണ് ആരാധകര്‍ മീനയെ അവസാനമായി കാണുന്നത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് താരം. നടി എങ്ങനെ ഇത്ര ചെറുപ്പമായo എന്നും മേക്ക് ഓവറിന്റെ രഹസ്യമെന്തെന്നുമാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
1982 മുതല്‍ താരം സിനിമയില്‍ ഉണ്ട്. ബാലതാരമായിട്ടാണ് ആദ്യ കാലങ്ങളില്‍ സിനിമയില്‍ അഭിനയിച്ചിരുന്നത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ താരം അഭിനയിച്ചു. 1990 ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. നുണക്കുഴി കവിളുകളുമായി എത്തിയ നടിയെ വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകം ഏറ്റെടുത്തു. തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച നടി 2009 ല്‍ വിവാഹിതയായി. ഐ ടി ഉദ്യേഗ്സഥനായ വിദ്യാസാഗര്‍ ആണ് മീനയുടെ ഭര്‍ത്താവ്. നൈസിക എന്ന മകളും ഇവര്‍ക്ക് ഉണ്ട്. തെരി എന്ന വിജയ് ചിത്രത്തില്‍ വിജയുടെ മകളായി നൈസികയാണ് എത്തിയത്. രജനീകാന്ത് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്നത്.






