
രാജ്യത്തുള്ള ഓരോരുത്തര്‍ക്കും അധികാര കേന്ദ്രങ്ങളുടെ തലപ്പെത്തെത്തിയാല് ഞാനെന്ന വ്യക്തിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും എന്നൊരു ധാരണ ഉണ്ടാകും. അങ്ങനെയുള്ളവര്ക്കിതാ ഒരു സന്തോഷ വാര്‍ത്ത. മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇതിനായുള്ള വഴിയൊരുക്കിയത്.
നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെ കുറിച്ച് ഞങ്ങളോട് പറയൂ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് വണ്‍ സിനിമയുടെ ട്രെയ്ലര് ലോഞ്ചില്‍ വിശിഷ്ടാതിഥികള്‍ ആവാനുള്ള സുവര്‍ണാവസരം ആണ് ഒരുക്കിയിരിക്കുന്നത്.
'നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച് ഞങ്ങളോട് പറയൂ. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ട്രൈലെര്‍ ലോഞ്ചില്‍ വിശിഷ്ടാതിഥികള്‍ ആവാനുള്ള സുവര്‍ണാവസരം. നിങ്ങളുടെ ഉത്തരങ്ങള്‍ വണ്‍ മൂവി ഒഫീഷ്യല്‍ ഫേസ്ബുക് / ഇന്‍സ്റ്റാഗ്രാം പേജുകളിലേക്ക് കമെന്റ്സ് ആയോ ഇന്‍ബോക്സ് മെസ്സേജുകളായോ അയക്കൂ. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20,2020'






