
രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവിന്റെ സംവിധായക മികവില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഷൈലോക്ക് മേക്കിംഗ് വിഡിയോ റിലീസ് ചെയ്തു. സിനിമയില്‍ വില്ലന്‍ കഥാപാത്രമായി അജയ് വാസുദേവ് അിഭിനയിച്ചിരുന്നു.
സംവിധായകന് കൂടിയായ വില്ലനെ നായകനായ മമ്മൂട്ടി ചവിട്ടി പുറത്തിടുന്ന രംഗവും മേക്കിംഗ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് നടന് രാജ് കിരണ്‍, മീന, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍.
ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിച്ചത്.






