
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വീട്ടിനുള്ളില്‍ ദമ്പതിമാരെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഭജന്‍പുരയിലെ ഒരു വീട്ടിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തിയത്.
ഇ - റിക്ഷ ഡ്രൈവറായ ശംഭുവും കുടുംബവുമാണ് മരിച്ചതെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ അഴുകിയനിലയിലായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ ഇ - റിക്ഷ ഡ്രൈവറായ ശംഭു ആറ് മാസം മുമ്പാണ് ഭജന്പുരിയിലേക്ക് താമസം മാറ്റിയത്.






