
ചെന്നൈ: ആകാശത്ത് ഒരു ഓഡിയോ ലോഞ്ച്. അതും വിമാനത്തില്‍ ഇതുവരെ കയറാത്ത നൂറ് കുട്ടികളുമായി. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സൂരറൈ പോട്രിന്റെ ഓഡിയോ ലോഞ്ചാണ് വ്യത്യസ്ഥമായി നടന്നത്. ഇന്ന് സ്പൈസ് ജെറ്റ് ബോയിംങ് 737 എയര്‍ ക്രാഫ്റ്റില്‍ വച്ചാണ് ചടങ്ങുകള്‍. 45 മിനിറ്റ് യാത്രയ്ക്കിടെയായിരുന്നു പാട്ട് പുറത്തിറക്കിയത്. സ്പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.
തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിച്ചത്. സൂര്യയുടെ മുപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ മുരളിയാണ് നായിക. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
2ഡി എന്റര്ടൈന്മെന്റ്സും സീഖ്യാ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുരവി 21നാണ് റിലീസ്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ താരങ്ങള്‍. ജിവി പ്രകാശാണ് സംഗീതം ഒരുക്കുന്നത്.







Comments