
മാവേലി എക്സ്പ്രസ്സില്‍ മനോഹരമായ ഒരു ഗാനമേള നടക്കുകയാണ്. പാട്ടു സംഘത്തിലുള്ളവരെല്ലാം കാഴ്ചയില്ലാത്തവരാണ്. അവരുടെ സംഗീതത്തിന് കയ്യടിച്ച് ആസ്വാദനമൊരുക്കുന്നവരാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. കേരളത്തിന്റെ മൂന്ന് എംഎല്‍എമാരാണ് പാട്ട് സംഘത്തിനൊപ്പം ട്രെയിനില്‍ ഉള്ളത്.
ബജറ്റ് സമ്മേളനം കഴിഞ്ഞ് മാവേലി എക്സ്പ്രസ്സില്‍ മടങ്ങുകയായിരുന്നു എംഎല്‍എമാര്‍. പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണനും തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലും കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രനുമാണ് ട്രെയിനിലുണ്ടായിരുന്നത്. അപ്പോഴാണ് അവചാതമായി മഞ്ചേരി ബ്ലൈന്‍ഡ് ബ്രദേഴ്സ് ഗായക സംഘം എംഎല്‍എ മാരുടെ മുന്നിലെത്തിയത്.
പിന്നീട് ട്രെയിനിന്റെ വേഗത്തിലാണ് പാട്ടുകളുടെ ഒഴുക്ക്. 'കാട്ടുക്കുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ട് മയങ്ങും പെണ്ണ്, ചിരിക്കാറില്ല, ചിരിച്ചാല്‍' എന്ന പാട്ട് എത്തിയപ്പോള്‍ എംഎല്‍എ മാര്‍ക്ക് ആവേശമായി. മൂവരും ഒപ്പം പാടി.
വിഡിയോ കാണാം...






