
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്ററിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്ന പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് അരുണ്‍രാജ് കാമരാജ്. അനിരുദ്ധും വിജയ്ക്കൊപ്പം പാട്ട് പാടിയിട്ടുണ്ട്.
സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രീനാഥ് സഞ്ജീവ്, ഗൗരി കൃഷ്ണന് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
സത്യന് സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. വിദ്യാഭ്യാസ രംഗത്തെ അഴിമതി പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ വിജയ് പ്രെഫസറുടെ വേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.






