
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്പരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. പരമ്പരയിലെ ഇഷ്ടമേറിയ കഥാപാത്രമാണ് ജൂഹി റുസ്തഗി എന്ന ലച്ചു. ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്.
താരത്തെ ഇപ്പോള്‍ ഉപ്പും മുളകും പരമ്പരയില്‍ കാണാനില്ല. എന്നാല്‍ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന് ജോര്‍ജിനൊപ്പം ഒരു യൂട്യൂബ് ചാനല്‍ ജൂഹി ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഉപ്പും മുകളില്‍ നിന്നും പിന്മാറിയതിനെ കുറിച്ചും തന്റെ വിവാഹ വിശേഷങ്ങളെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് ജൂഹി. '' അച്ഛന് രഘുവീര്‍ ശരണ്‍ എട്ടു വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ നാട് രാജസ്ഥാനാണ്. ബന്ധുക്കളെല്ലാം അവിടെയാണ്. അവരുടെ സംസ്ക്കാരവും ചടങ്ങുകളുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. എനിക്ക് നോര്‍ത്തിന്ത്യന്‍ സ്റ്റൈലിലുള്ള വിവാഹമാണ് ഇഷ്ടം. കേരള സ്റ്റൈലും വേണം, എന്നാലും... അച്ഛന്റെ ആഗ്രഹമാണ് എന്റെ വിവാഹം നോര്‍ത്തിന്ത്യന്‍ രീതിയില്‍ നടത്തണമെന്നത്.'' - ജൂഹി പറയുന്നു.
വിവാഹം അടുത്തൊന്നും ഇല്ല. അതിനിനിയും ഒരുവര്ഷമെടുക്കുമെന്നും ജൂഹി പറയുന്നു. ഞങ്ങള്‍ക്ക് ചില പ്ലാനുകളുണ്ട്. ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. ജിപ്സി ട്രാവലിങ്ങാണ് അതിന്റെ പ്രത്യേകത. ഓരോ സ്ഥലത്തും പോയി അവിടെയുള്ള ഉള് ഗ്രാമങ്ങളില്‍ താമസിക്കും. കുറച്ചു ദിവസം അവിടെ ചെലവഴിച്ച് പിന്നെ മറ്റൊരു നാട്ടിലേക്ക്... അതിന്റെ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വയനാട്ടിലും മൈസൂരുമൊക്കെ പോയിട്ട് ഇന്നലെ എത്തിയതേയുള്ളൂ. രണ്ടുപേരുടെയും പഠിത്തം പൂര്‍ത്തിയാക്കാനുണ്ടെന്നും ജൂഹി പറയുന്നു. എം.ബി.ബി.എസ് കഴിഞ്ഞു. എനിക്ക് പിജി പരീക്ഷ എഴുതാനുണ്ട്. ഒരു മാസം മുമ്പാണ് ഓസ്ട്രേലിയയില്‍ നിന്ന് എത്തിയത്. എല്ലാം ഒന്ന് സെറ്റായ ശേഷമേ വിവാഹമുണ്ടാവൂവെന്ന് രോവിന്‍ പ്രതികരിച്ചു.
ഉപ്പും മുളകും വിട്ടു, ഇനി പഠിത്തത്തില്‍ ശ്രദ്ധിക്കും. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യല്‍ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്പോള്‍ നിര്‍ത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതാണെന്നും ജൂഹി പറയുന്നു.
'' ഞാന്‍ കാരണമാണ് ഇവള് ഉപ്പും മുളകും നിര്‍ത്തിയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് കുറേ മെസേജുകള്‍ എനിക്കും വന്നിരുന്നു. ഞങ്ങള്‍ പുറത്തു പോകുമ്പോള്‍ അമ്മമാരൊക്കെ വന്ന് ചോദിക്കും ജൂഹിയോട്. നീ അവനെ കെട്ടീട്ട് ഇവന്റെ കൂടെ നടക്കുകയാണോ എന്നൊക്കെ'' - രോവിന്‍ പറയുന്നു.






