
മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പൃഥ്വിരാജും ബിജു മേനോനും പ്രധാനവേഷത്തില്‍ എത്തിയ അയ്യപ്പനും കോശിയും. അതികായകരുടെ പോരാട്ടം കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാ പ്രേമികള്‍.ചിത്രത്തിന്റെ അവസാന ഭാഗത്ത് ചെളിയില്‍ കിടന്നുള്ള ഇരുവരുടേയും ഫൈറ്റ് പ്രേക്ഷകര്‍ നെഞ്ചിടിപ്പോടെയാണ് കണ്ടുനിന്നത്.
കാഴ്ചക്കാരെ ആവേശക്കൊടുമുടിയില്‍ എത്തിച്ച പോരാട്ടത്തിന്റെ മേക്കിങ് വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. ചെളിളിയില് കുളിച്ച് നില്ക്കുന്ന അയ്യപ്പനേയും കോശിയേയുമാണ് വിഡിയോയില്‍ കാണുന്നത്. ബിജു മേനോനെ തലകുത്തനെ മലര്‍ത്തിയടിക്കുകയാണ് പൃഥ്വി. 15 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമുള്ള വിഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.






