മുംബൈ : എ ആര് റഹ്മാന്റെ മകള്‍ ഖദീജ റഹ്മാനെ വിമള്‍ശിച്ച് എഴുത്തുക്കാരി തസ്ലിമ നസ്രിന്. ബുര്‍ഖ മാത്രം ധരിച്ച് വരുന്നതിനാണ് തസ്ലിമയുടെ വിമര്‍ശനം. മുഖം മൂടുന്ന ബുര്‍ഖ ധരിച്ച ഖദീജയുടെ ഫേട്ടോയ്ക്കൊപ്പമാണ് ട്വിറ്ററില്‍ തസ്ലിമ നസ്രിന് വിമര്‍ശനം ഉന്നയിച്ചത്. എ ആര് റഹ്മാന്റെ സംഗീതം വളരെ ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയാണ്. ഉന്നത സാംസ്കാരിക പശ്ചാത്തലത്തിലുള്ള ഒരു കുടുംബത്തിലെ വിദ്യാസമ്പന്നയായ സ്ത്രീ പോലും എത്ര എളുപ്പത്തില്‍ ബ്രയിന്‍വാഷ് ചെയ്യുന്നു എന്നത് അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് തസ്ലീമ നസ്രിന്റെ ട്വീറ്റ്.
ഇതിന് മറുപടിയായി ഖദീജ റഹ്മാന് രംഗത്തെത്തി. ഖദീജയുടെ മറുപടി ഇങ്ങനെയാണ്. ഒരു വര്‍ഷം ആയതേ ഉള്ളൂ. വീണ്ടും ഈ കാര്യം തന്നെ ചര്‍ച്ചയായിരിക്കുന്നു. രാജ്യത്ത് എന്തൊക്കെ നടക്കുന്നു. എന്നാലും ആളുകള്‍ക്ക് ഒരു സ്ത്രീ ഇടുന്ന ഒരു കഷ്ണം തുണിയിലാണ്. അത്ഭുതം തോന്നുന്നു. ജീവതത്തിലെ തിരഞ്ഞെടുപ്പുകളില്‍ കുറ്റ ബോധം തോന്നിയിട്ടില്ല. സ്വയം അഭിമാനം മാത്രമേ ഉള്ളൂ. എന്നെ ഞാനായി അംഗീകരിക്കുന്നവര്‍ക്ക് നന്ദി.
പ്രിയ തസ്ലീമ നസ്രിന് എന്റെ വേഷം കണ്ട് ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പുറത്ത് ഇറങ്ങി അല്പം ശുദ്ധവായു ശ്വസിക്കൂ. കാരണം തനിക്ക് ശ്വാസം മുട്ടുന്നില്ല എന്ന് മാത്രമല്ല ശാക്തീകരിക്കപ്പെട്ടതായേ കരുതുന്നുള്ളൂ. യഥാര്‍ത്ഥ ഫെമിനിസം എന്തെന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ. സ്ത്രീകളെ ഇടിച്ച് താഴ്ത്തുകയും അവരുടെ അച്ഛന്മാരെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നതല്ല ഫെമിനിസം.
പൊതു വേദികളില്‍ മുഖം മറച്ച് പ്രത്യക്ഷപ്പെടുന്ന ഖദീജയ്ക്ക് നേരത്തെയും വിമര്‍ശനം ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. റഹ്മാന്റെ പെണ്മകളില്‍ ഖദീജ മാത്രമാണ് ഇത്തരത്തില്‍ പൊതുവേദികളില്‍ എത്താറുള്ളൂ. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഖദീജയ്ക്കുണ്ട് എന്നാണ് റഹ്മാന്റെ നിലപാട്.

Comments