
തൃശ്ശൂര്‍ : തൃശ്ശൂര്‍ ദേശമംഗലത്ത് കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ പെട്ട് രണ്ട് പേര് മരിച്ചു. വനപാലകരായ ദിവാകരന്, വേലായുധന് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരാണ് ഇവര്‍.
കാട്ടുതീയില്‍ പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനമേഖലയില്‍ തീ അണയ്ക്കാന്‍ എത്തിയവരാണ് ഇവര്‍. ശനിയാഴ്ച മുതല്‍ ഇവിടെ കാട്ട് തീ ഉണ്ടായിരുന്നു. പ്രദേശത്ത് എത്തിപ്പെടാന്‍ കഴിയാത്ത വിധം കാട്ട് തീ ഇപ്പോഴും തുടരുകയാണ്.






