
ന്യുഡല്‍ഹി: നോവല്‍ കൊറോണ വൈസ് (കോവിഡ്-19) ലോകമെങ്ങും ഭീതി വിതച്ച് പടര്‍ന്നുപിടിക്കുമ്പോള്‍, വൈറസിന്റെ കാരണങ്ങളെയും പ്രതിരോധത്തെയും മരുന്നിനെയും കുറിച്ച് ചര്‍ച്ച തുടരുമ്പോള്‍ വിചിത്ര വാദവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. നോണ്‍-വെജിറ്റേറന് ആയ മനുഷ്യരെ ശിക്ഷിക്കാന്‍ വന്ന അവതാരമാണ് കൊറോണ വൈറസ് എന്നാണ് സ്വാമി ചക്രപാണിയുടെ കണ്ടെത്തല്‍.
'കൊറോണ ഒരു വൈറസ് അല്ല, സാധുക്കളായ ജീവികളെ രക്ഷിക്കാന്‍ വന്‍ അവതാരമാണ്. അവരെ തിന്നുന്നവരെ ശിക്ഷിക്കുമെന്നും വധിക്കുമെന്നുമുള്ള സന്ദേശം നല്കാന് വന്നതാണ്. മൃഗങ്ങളെ പീഡിപ്പിക്കുന്ന ചൈനക്കാരെ അത് പാഠം പഠിപ്പിച്ചു. അവര്‍ ഇനി സസ്യഭക്ഷണത്തിലേക്ക് മാറണം'-സ്വാമി ചക്രപാണി പറയുന്നു.
'ഭാവിയില്‍ ഒരു സാധു പ്രാണിയോടും ക്രൂരത ചെയ്യില്ലെന്ന് ചൈനക്കാര്‍ പ്രതിജ്ഞ ചെയ്യണം. എങ്കിലെ കൊറോണയുടെ ദേഷ്യം ശമിക്കൂ. അവര്‍ ആ നിര്‍ദേശം പാലിച്ചാല്‍ 'അവതാര്‍' അതിന്റെ ലോകത്തേക്ക് തിരിച്ചുപോകും. ദൈവത്തെ ആരാധിക്കുന്നവരും പശുസംരക്ഷകരുമായ ഇന്ത്യക്കാര്‍ ഈ വൈറസില്‍ നിന്നും പ്രതിരോധം നേടിയിട്ടുണ്ടെന്നും' സ്വാമി ചക്രപാണി പറയുന്നു.
ജീവനങ്ങളുടെ മൃഗങ്ങളോടും മൃഗങ്ങളുടെ മാംസവുമായി നേരിട്ട് ഇടപെടുന്ന വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതെന്ന് വിദഗ്ധ റിപ്പോര്‍ട്ടുണ്ടായിരുന്നു.






