
പലതരത്തിലുള്ള പഞ്ചാരിമേളം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇത് അതിക്കും മേലെ. ചെണ്ടക്കാര്ക്ക് നടുക്കായി വയലിനും പിടിച്ച് നില്ക്കുന്ന പെണ്‍കുട്ടിയാണ് മേളം നയിക്കുന്നത്. അവളുടെ സംഗീതത്തിനൊപ്പം ചെണ്ടയുടെ താളവും ചേര്‍ന്നുള്ള സ്പെഷ്യല്‍ മേളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ ഞെട്ടിക്കുകയാണ് വയലിനിസ്റ്റും മേളക്കാരും.
പയ്യന്നൂര്‍ കൊഴുമേല്‍ ശ്രീമാക്കീല്‍ മുണ്ട്യക്കാവ് ക്ഷേത്രത്തില്‍ നടന്ന ആഘോഷ പരിപാടിയിലാണ് വ്യത്യസ്ഥമായ ചെണ്ടമേളം അരങ്ങേറിയത്. കൊച്ചി സ്വദേശിയായ അപര്‍ണ ബാബുവാണ് ചെണ്ട മേളത്തിനൊപ്പം വയലിന് വായിച്ച് സ്റ്റാര്‍ ആയിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് ഗാനം രാമായണക്കാറ്റിനാണ് അപര്‍ണ തന്റെ വയലിനിലൂടെ ജീവന് നല്‍കിയത്.
വ്യത്യസ്ഥമായ ഫ്യൂഷന്‍ സംഗീത പ്രേമികളുടെ മനസ്സ് കീഴടക്കുന്നതാണ് ഈ വിഡിയോ. അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നു.






