
സംവിധായകന് ജോസ് തോമസിന്റെ ആദ്യ ഹൊറര്‍ ചിത്രം 'ഇഷ'യുടെ വിഡിയോ സോങ് പുറത്തിറങ്ങി. ജോഫി തരകന്റെ വരികള്‍ക്ക് ജൊനാതന്‍ ബ്രൂസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 'കോടക്കാറ്റെ തരുമോ' എന്ന് തുടങ്ങുന്ന ഗാനം ഗായിക അഖിലയാണ് ആലപിച്ചിരിക്കുന്നത്. കിഷോര്‍ സത്യയ്ക്കൊപ്പം മാര്‍ഗറേറ്റ് ആന്റണി, ബേബി ആവനീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
മലയാള ഹൊറര്‍ ചിത്രങ്ങളില്‍ സാധാരണ കാണാറുള്ള പതിവ് മസാല കൂട്ടുകള്‍ ഒന്നുമില്ലാതെ സിനിമയുടെ സ്വഭാവം വ്യക്തമാക്കി തരുന്ന ക്ലാസ്സ് സിനിമയായിരിക്കും ഇഷയുടേതെന്ന സൂചനയാണ് പാട്ട് നല്‍കുന്നത്. സ്വര്ണ്ണക്കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ഇഷ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന് തന്നെയാണ്.






