
അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന് മാത്യു, തന്വി റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന നടന് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദും മുസ്തഫയു സുധാസും ചേര്‍ന്നാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് വൈകീട്ട് പുറത്തിറങ്ങുകയാണ്.
മോഹന്‍ലാല്‍ മുതല്‍ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് വരെ നീളുന്ന വന്‍ താരനിരയാണ് കപ്പേള സിനിമയുടെ ട്രെയിലര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെ പുറത്തുവിടുന്നത്. ഇന്ന് ഏഴുമണിക്കാണ് ട്രെയിലര്‍ പുറത്തെത്തുന്നത്.
അനു സിത്താര, ഹണി റോസ്, ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യര്‍ , അനുശ്രീ, അനുരാഗ് കശ്യപ്, നവ്യ നായര്‍, മംമ്ത, നിമിഷ സജയന്, മിഥുന് മാനുവല്‍, മോഹന്‍ലാല്‍, നമിത പ്രമോദ്, മിയ, സൈജു കുറുപ്പ് തുടങ്ങിയവരാണ് ട്രെയിലര്‍ പുറത്തുവിടുന്നത്. ഫെബ്രുവരി 28നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ സംഗീതം സുഷിന് ശ്യാമാണ്. നൗഫല്‍ അബ്ദുള്ള ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. റൗണ്ട് ബോക്സ്, കഥാസ് അണ്‍ടോള്‍ഡ് എന്നിവയുടെ ബാനറില്‍ വിഷ്ണു വിനു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.






