
മലയാളികളെ ആകാംഷയില്‍ നിര്‍ത്തിയ സിനിമകളായിരുന്നു സിബിഐ സീരിസില്‍ പുറത്തിറങ്ങിയ നാല് സിനിമകളും. ഇപ്പോള്‍ ഇതാ അഞ്ചാം ഭാഗവും ഉടന്‍ എത്തുമെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുകയാണ സംവിധായകന് കെ. മധു. അഞ്ചാം തവണയും ബുദ്ധികൊണ്ട് ഞെട്ടിക്കാന്‍ സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന് എത്തുമെന്ന് കെ. മധു പറഞ്ഞു.
സിബിഐ സീരിസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുകയാണ്. ഈ സന്ദര്‍ഭത്തിലാണ് സംവിധായകന് കെ.മധു അഞ്ചാം ഭാഗം ഉറപ്പായും തീയറ്ററിലെത്തുമെന്ന് പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇക്കാര്യം പറഞ്ഞത്.
കൈ പിറകില്‍ കെട്ടി വളരെ ശാന്തനായി കേസ് അന്വേഷിക്കുന്ന സേതുരാമയ്യര്‍ സിബിഐ മമ്മൂട്ടിയുടെ ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണെന്ന് കെ.മധു പറയുന്നു. മമ്മൂട്ടിയാണ് കൈ പിറകില്‍ കെട്ടുന്ന രീതിയും നടപ്പും മുറുക്കും എല്ലാം കൊണ്ടുവന്നതെന്ന് മധു പറഞ്ഞു. കഥാപാത്രം അയ്യരായാല്‍ നന്നായിരിക്കുമെന്ന് നിര്‍ദേശിച്ചതും മമ്മൂട്ടിയാണ്.
ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രം അഞ്ചാം ഭാഗത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനും മധു മറുപടി നല്കി. പ്രേക്ഷകര്‍ ഈ സിനിമയില്‍ ആരെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ അവരെല്ലാം സിനിമയുടെ ഭാഗമായിരിക്കുമെന്ന് മധു അഭിമുഖത്തില്‍ പറഞ്ഞു.






