
ലാഹോര്‍ : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി പാക്ഥാന്റെ മുന്‍ പേസര്‍ ബൗളര്‍ ശുഐബ് അക്തര്‍. ഇന്ത്യക്കും പാകിസ്താനും ഉള്ളിയും ഉരുളക്കിഴങ്ങും വില്‍ക്കാം ടെന്നീസ് കളിക്കാം കബഡി കളിക്കാം പരസ്പരം തമാശകള്‍ പറയാം പക്ഷേ ക്രിക്കറ്റ് മാത്രം എന്തുകൊണ്ട് കളിക്കാന്‍ ഇല്ലെന്നും അക്തര്‍ ചോദിക്കുന്നു. തന്റെ ഔദ്യേഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.
ഇന്ത്യക്ക് പാകിസ്ഥാനിലേക്ക് വരാന്‍ താല്പര്യമില്ലെങ്കില് നിഷ്പക്ഷ വേദികളില്‍ എങ്കിലും മത്സരം സംഘടിപ്പിക്കണം എന്നും അദ്ദേഹം പറയുന്നു. ഡേവിസ് കപ്പ് ഇരു ടീമും കളിക്കാറുണ്ട്. ഇരുരാജ്യങ്ങള്‍ തമ്മില്‍ വ്യപാര ബന്ധം ഉണ്ട്. ഏഷ്യാ കപ്പിലും ഇരു ടീമും കളിക്കാറുണ്ട്. പിന്നെ എന്തുകൊണ്ട് ഉഭയകക്ഷി പരമ്പരകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രശ്നം. അക്തര്‍ വീഡിയോയില്‍ ചോദിക്കുന്നു.
ആതിഥേയത്തിന്റെ കാര്യത്തില്‍ ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമാണ് പാകിസ്ഥാന്. അത് ഇന്ത്യക്കും അറിയാവുന്നത്. അധികം വൈകാതെ ഇരു ടീമും പരമ്പര ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.






