ന്യൂഡല്‍ഹി : വിവാഹവാര്‍ഷിക ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി പ്രിയങ്ക ഗാന്ധി. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള വിവാചിത്രങ്ങള് പങ്ക്വെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ഒരു മില്ല്യണ്‍ മനോഹരമായ നിമിഷങ്ങള്‍. പ്രണയം, കണ്ണീര്, ദേഷ്യം, സൗഹൃദം, കുടുംബം, ദൈവം തന്ന രണ്ട് മക്കള്‍, സ്നേഹമുള്ള നാല് നായ്ക്കുട്ടികള്‍... 6 +23 ഇന്നേക്ക് 29 വര്‍ഷം എന്നേക്കും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. റോബര്‍ട്ട് വാദ്രയും പ്രിയങ്കയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നു.

വിവാഹ മംഗളാശംസകള്‍ പി. ഒന്നിച്ചുണ്ടായിരുന്ന നാളുകള്‍ നമ്മളെ ഒന്നാക്കി. നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളും വളരെ രസകരമാക്കി. നിനക്ക് സന്തോഷവും ആരോഗ്യവും സ്നേഹവും നിറഞ്ഞ വര്‍ഷങ്ങള്‍ നേരുന്നു. മുന്നോട്ട് വരുന്ന എന്തായാലും നിന്റെ കൂടെ ഇനിയും നിരവധി വര്‍ഷങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. എന്തൊക്കെ വന്നാലും റോബര്‍ട്ട് വാദ്ര ട്വിറ്ററില്‍ കുറിച്ചു.
ഇരുവരുമുള്ള ചിത്രങ്ങള്‍ പങ്ക്വെച്ചായിരുന്നു ഫോട്ടോകള്‍ പങ്ക്വെച്ചായിരുന്നു വാദ്രയുടെ ട്വീറ്റ്. ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് നിരവധി പേരാണ് പോസറ്റിന് താഴേ കമന്റിട്ടിരിക്കുന്നത്. 1997 ഫെബ്രുവരി 18 നായിരുന്നു റോബര്‍ട്ട് വാദ്രയുടെയും പ്രിയങ്കയുടെയും വിവാഹം. റെയ്ഹാന്, മിറായ എന്നിവരാണ് മക്കള്‍.

Comments