
ഹെലന് ശേഷം അന്ന ബെന്‍ നായികയായി എത്തുന്ന കപ്പേള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്.
കപ്പേളയില്‍ അന്നയുടെ നായകനായി എത്തുന്നത് റോഷന് മാത്യുവാണ്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നില്‍ജ നിഷ, നിഷാ സാരംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം, സംഗീതം സുഷിന് ശ്യം.
ലൂക്ക, വരത്തന് തുടങ്ങിയ ചിത്രത്തിലെ ശ്രദ്ധേയനായ അനീസ് നാടോടിയാണ് കലാസംവിധാനം. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രംനിര്‍മ്മിക്കുന്നത്.






