
ബാഴ്സലോണ എഫ് സിയിലെ സഹതാരങ്ങളാണ് ലയണല്‍ മെസ്സിയും സെസ് ഫാബ്രിഗാസും. ഇരുവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ് ഉള്ളത്. മെസ്സിയുടെ ഭാര്യ അന്റോണല്ലെയും ഫാബ്രിഗാസിന്റെ ഭാര്യ ഡാനിയേല സീമാനും കൂട്ടുകാരികളാണ്. മെസ്സിയുടെ മക്കളായ തിയാഗോയും മത്യാവുവും ഫാബ്രിഗാസിന്റെ മക്കളായ ലിയയും കാപ്രിയും കളിക്കൂട്ടുകാരുമാണ്.
ഫാബ്രിഗസിന്റെ ഇളയ മകള്‍ കാപ്രിയുടെ ഒരു ഇന്‍സ്്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അമ്മ ഡാനിയേല തന്നെയാണ് നാല് വയസ്സുകാരിയായ കാപ്രിയുടെ ഈ വീഡിയോ ഇന്‍സ്റ്റയില്‍ പങ്ക്വെച്ചത്്. അഞ്ചാം വയസ്സിലേക്ക് കടക്കാന്‍ ഒരുങ്ങുന്ന കാപ്രിക്ക് കാമുകനുണ്ടോ എന്നാണ് അമ്മയുടെ ചോദ്യം. കാമുകനുണ്ടെന്നും പേര് മത്യവു ആണെന്നും കാപ്രി മറുപടി പറഞ്ഞു. മെസ്സിയുടെ രണ്ടാമത്തെ മകനാണ് മാത്യാവു.
നാല് വയസുള്ളവള്‍ അഞ്ചാം വയസ്സിലേക്കാണോ അതോ പതിനഞ്ചാം വയസ്സിലേക്കാണോ കടക്കുന്നത്. ഇവള്‍ക്ക് കാമുകനുണ്ട്. എന്ന കുറിപ്പോടെയാണ് ഡാനിയേല വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ ഫാബ്രിഗാസും അന്റോണല്ലെയും പ്രതികരണവുമായെത്തി. 30 വയസ് ആകുന്നത് വരെ ഒരു കാമുകനേയും അനുവദിക്കില്ല എന്നായിരുന്നു ഫാബ്രിഗാസിന്റെ കമന്റ്. മത്യാവു ആണ് എന്റെ ഭര്‍ത്താവ് എന്നാണ് പൊട്ടിച്ചിരിക്കുന്ന സ്മൈലിയോട് കൂടി അന്റോണെല്ല കമന്റ് ചെയ്തിരിക്കുന്നത്. കാപ്രി പറഞ്ഞ കാര്യം വീണ്ടും ഓര്‍ത്ത് ചിരിക്കുകയാണ് അന്റോണെല്ല.






