
ബിഎസ് 6 പാലിക്കുന്ന സുസുകി ബര്ഗ്മാന് സ്ട്രീറ്റ് വിപണിയില്‍ അവതരിപ്പിച്ചു. ഡല്‍ഹി എക്സ് ഷോറൂം വില 77,900 രൂപയാണ്. ബിഎസ് 4 മോഡലിനേക്കാള്‍ 6,900 രൂപ കൂടുതല്‍. ബിഎസ് 6 എന്‍ജിനൊപ്പം പുതുതായി ഫ്യൂവല്‍ ഇന്ജെക്ഷന് സംവിധാനം നല്കി. സ്കൂട്ടറിന്റെ ഡെലിവറി ആരംഭിച്ചതായി ബൈക്ക് നിര്‍മാതാക്കള്‍ അറിയിച്ചു.
സുസുകിയുടെ 'ഈസി സ്റ്റാര്‍ട്ട് സിസ്റ്റം' സഹിതം എന്ജിന് സ്റ്റാര്‍ട്ട് ബട്ടണ്‍ പുതിയ സംവിധാനമാണ്. സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് സ്റ്റാര്‍ട്ടര്‍ ബട്ടണില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. പുതിയ ബര്ഗ്മാന് സ്ട്രീറ്റ് നിലവിലെ കളര്‍ സ്കീമുകള്‍ കൂടാതെ പുതുതായി 'മെറ്റാലിക് മാറ്റ് ബോര്‍ഡോ റെഡ്' കളര്‍ സ്കീമിലും ലഭിക്കും.
ഇപ്പോള്‍ 6,750 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും 124 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 എന്ജിന് 7,000 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്.






