
കറാച്ചി: പാകിസ്താന് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍. വിമാനത്തിലിരുന്ന് സഹതാരം അബ്ദുള്‍ റസാഖിനൊപ്പം എടുത്ത സെല്‍ഫി ട്വീറ്റ് ചെയ്തപ്പോള്‍ നല്കിയ അടിക്കുറിപ്പാണ് ട്രോളിന് ആധാരം.
വ്യാഴാഴ്ച ആരംഭിക്കുന്ന പാകിസ്താന് സൂപ്പര്‍ ലീഗ് 2020ല്‍ പങ്കെടുക്കാന്‍ കറാച്ചിയിലേക്ക് വരുന്നവഴിയാണ് ഉമര്‍ അക്മല്‍ സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'മദര്‍ ഫ്രം അനദര്‍ ബ്രദര്‍' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. 'ബ്രദര്‍ ഫ്രം അനദര്‍ മദര്‍'(മറ്റൊരു അമ്മയില്‍ പിറന്ന കൂടപ്പിറപ്പ്) എന്നതിനു പകരം 'മറ്റൊരു കൂടെപ്പിറപ്പില്‍ പിറന്ന അമ്മ' എന്നായിപോയി.
തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളില്‍ അപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുന്നയാളാണ് ഉമര്‍ അക്മല്‍.






