
ലഖ്നൗ: രാമക്ഷേത്ര ട്രസ്റ്റിന്റെ മാതൃകയില്‍ മുസ്ലീം പള്ളിക്കായും ട്രസ്റ്റ് രൂപീകരിക്കണമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം നിര്‍വഹിക്കുന്നതിന് ട്രസ്റ്റ് രൂപീകരിച്ച മാതൃകയില്‍ മോസ്കിനായും ട്രസ്റ്റ് നിര്‍മ്മിക്കണമെന്ന് ലഖ്നൗവില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പവാര്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിനായി ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ എന്തുകൊണ്ട് മോസ്കിനായി ട്രസ്റ്റ് രൂപീകരിച്ചു കൂടായെന്നും പവാര്‍ ചോദിച്ചു.
രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ കൂടിയാലോചനാ യോഗം ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് പവാറിന്റെ വിമര്‍ശനം. യോഗത്തില്‍ മഹന്ത് നിര്ത്യയെ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷനായി തിരഞ്ഞെടുത്തു. മുതിര്‍ന്ന വി.എച്ച്.പി നേതാവ് ചമ്പത് റായിയാണ് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അയോധ്യാ തര്‍ക്കത്തില്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ചത്. അയോധ്യയില്‍ തന്നെ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്കിയ സുപ്രീം കോടതി മോസ്ക് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കാനും ഉത്തരവിട്ടു.
രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ട്രസ്റ്റില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് ദിഗംബര്‍ അഖാര രംഗത്ത് വന്നു. അയോധ്യാ മുഖ്യമന്ത്രി എന്നതിന് പുറമെ അയോധ്യാ ക്ഷേത്രത്തിനായുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് യോഗിയെന്ന് ദിഗംബര്‍ അഖാര അധ്യക്ഷന്‍ മഹന്ത് സുരേഷ് ദാസ് പറഞ്ഞു.
രാമക്ഷേത്ര ട്രസ്റ്റില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളെല്ലാം വി.എച്ച്.പിയും ആര്.എസ്.എസും പങ്കിട്ട് എടുത്തതില്‍ വിമര്‍ശനവുമായി ഹിന്ദു മഹാസഭയും രംഗത്ത് വന്നു. 1949 മുതല്‍ രാമക്ഷേത്രത്തിനായി പോരാടുന്ന സംഘടനയാണ് വി.എച്ച്്.പി എന്നാല്‍ ട്രസ്റ്റ് രൂപീകരിച്ചപ്പോള്‍ വി.എച്ച്.പിയെ തഴഞ്ഞുവെന്ന് സംഘടനയുടെ അധ്യക്ഷന്‍ സ്വാമി ചക്രപാണി കുറ്റപ്പെടുത്തി.







Comments