
തൃശൂര്‍: നാട്ടിലെത്തി കുടംബസമേതം വേളാങ്കണ്ണിയിലേക്കു തീര്‍ഥയാത്ര പോകാനായിരുന്നു ജോഫി പോള്‍ ബംഗളുരുവില്‍നിന്നു നാട്ടിലേക്കു തിരിച്ചത്. എന്നാല്‍, ബസപകടത്തിന്റെ രൂപത്തിലെത്തിയ മരണം ജോഫിക്കു നിത്യതയിലേക്കുള്ള യാത്രയാണു വിധിച്ചത്.
പുതിയ വീടെന്നതായിരുന്നു ബംഗളുരുവില്‍ പ്രമുഖ ജുവലറിയുടെ ഷോറൂം മാനേജരായിരുന്ന ജോഫിയുടെ സ്വപ്നം. പുതിയ വീടിന്റെ കല്ലിടല്‍ കര്‍മ്മം അടുത്തിടെയാണു നടന്നത്. പണി പൂര്‍ത്തീകരിക്കാന്‍ വിധി അനുവദിച്ചില്ല.






