
കൊച്ചി: തമിഴ്നാട് അവിനാശിയിലെ ബസ് ദുരന്തത്തില്‍ കെ.എസ്.ആര്.ടി.സി. ജീവനക്കാരായ വി.ഡി. ഗിരീഷും വി.ആര്. ബൈജുവും മരിച്ചതറിഞ്ഞ് തൃശൂര്‍ സ്വദേശി ഡോ. കവിത വാര്യര്‍ ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: "അവര്‍ നമ്മളെ വിട്ടുപോയതില്‍ എനിക്കു വളരെയധികം ദുഃഖമുണ്ട്. എന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരുദിവസം അച്ഛന്റെ സ്ഥാനത്തു നില്ക്കാന് ഒരു വ്യക്തിയെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം അന്നത്തെ ദിവസം രക്ഷിച്ചത് എന്റെ ജീവനാണ്... നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍. നിങ്ങളെന്റെ ജീവന് രക്ഷിച്ചു. നിങ്ങളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ".






