
ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും വിവാഹം കഴിക്കാറുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ബോളിവുഡ് താരം സൊണാലി ബിന്ദ്രയോട് കടുത്ത 'ക്രഷ്'ആയിരുന്നെന്നാണ് സുരേഷ് റെയ്ന തുറന്നു പറഞ്ഞിരിക്കുന്നത്. അടുത്ത മാസം ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായ റെയ്നയുടെ തുറന്നു പറച്ചില് ശ്രദ്ധേയമായിട്ടുണ്ട്.
കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ബോളിവുഡ് താരം സൊണാലി ബിന്ദ്രയോട് കടുത്ത 'ക്രഷ്'ആയിരുന്നു. അവരോടൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ (ഡേറ്റിങ്) ആഗ്രഹിച്ചിരുന്നു. ഈ 'ക്രഷ്' ദീര്‍ഘകാലം തുടര്‍ന്നുവെന്നും റെയ്ന പറയുന്നു. തന്റെ നാലു വയസ്സുകാരി മകളെ കുറിച്ചും റെയ്ന അഭിമുഖത്തില്‍ പറയുന്നുണ്ട്. '' എന്റെ മകളാണ് എന്റെ ഏറ്റവും വലിയ പിന്തുണ. അവളുടെ വരവ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി. അവളോടൊപ്പമുള്ള എന്റെ ഓരോ നിമിഷവും വിലമതിക്കാനാവാത്തതാണ്. ജിമ്മിലും യാത്രയിലുമെല്ലാം എന്റെ കൂടെ അവളുണ്ടാകും.'' - റെയ്ന വ്യക്തമാക്കുന്നു.






