
മലയാളത്തില്‍ ഏറെ വിജയം നേടിയ ദിലീഷ് പോത്തന് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്ക് ആണ് 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ'. വെങ്കിടേഷ് മഹ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യദേവ് ആണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. അണിയറപ്രവര്‍ത്തകര്‍ ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇഷ്ടം കവരുന്നത്.
മഹേഷിന്റെ പ്രതികാരത്തിലെ സീനുകളോടും റിയലിസ്റ്റിക് സ്വഭാവത്തോടും ഏറെ സാമ്യം പുലര്‍ത്തിയാണ് വെങ്കിടേഷ് മഹ ചിത്രം ഒരുക്കിയിരിക്കുന്നത്. സത്യദേവിന്റെ ലുക്കിലും മീശയിലും മാനറിസങ്ങളിലും കോസ്റ്റിയൂമിലും വരെ ഒരു ഫഹദ് റഫറന്‍സ് വ്യക്തമായി കാണാം. ഫഹദിന് പഠിക്കുവാണോ സത്യദേവ് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
മഹേഷിന്റെ പ്രതികാരത്തിലെ മരണവീട്ടില്‍ നിന്നുള്ള പ്രണയ രംഗങ്ങള്‍ ഉമാ മഹേശ്വര ഉഗ്ര രൂപസ്യയുടെ ടീസറിലും കാണാം. മലയാള താരം രാഘവനാണ് ചിത്രത്തില്‍ സത്യദേവിന്റെ അച്ഛനായി എത്തുന്നത്. അപ്പു പ്രഭാകര്‍ ഛായാഗ്രാഹണവും ബിജിപാല്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. അര്‍ക മീഡിയ വര്‍ക്ക്സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഏപ്രില്‍ 17നാണ് ചിത്രത്തിന്റെ റിലീസ്.






