
പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാനില്‍ ജിയോ വര്‍ധനവ് വരുത്തി. 2,020 രൂപയില്‍ നിന്ന് 2,121 രൂപയാണ് കൂട്ടിയ നിരക്ക്.
അതേസമയം പ്ലാനില്‍ നിന്നുള്ള ആനൂകൂല്യത്തില്‍ മാറ്റങ്ങള്‍ ഇല്ല. വാര്‍ഷിക പ്ലാനില്‍ 101 രൂപ കൂടിയതോടെ പ്രതിമാസം 8.4 രൂപയുടെ വര്‍ധനവാണുണ്ടാകുക.
വാര്‍ഷിക പ്ലാന്‍ പ്രകാരം മൊത്തം ലഭിക്കുന്ന സൗജന്യ ഡാറ്റ 504 ജി ബിയാണ്. 336 ദിവസമാണ് കാലാവധി. ദിവസം 1.5 ജി ബി ഡാറ്റയാണ് ഉപയോഗിക്കാന്‍ കഴിയുക.
ജിയോയില്‍ നിന്ന് ജിയോ നമ്പറിലേയ്ക്കുള്ള കോളുകള്‍ സൗജന്യമാണ്. മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 12,000 മിനുട്ടിന്റെ സംസാര സമയവും ലഭിക്കും. ദിനംപ്രതി 100 എസ്എംഎസ് സൗജന്യമാണ്.
മറ്റ് പ്ലാനുകള്‍ക്കൊന്നും മാറ്റം വരുത്തിയിട്ടില്ല. 555 രൂപയുടെ പ്ലാന്‍ പ്രകാരം 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജി ബി ഡാറ്റ ഉപയോഗിക്കാം. ഇത് പ്രകാരം മൊത്തം ലഭിക്കുക 125 ജി ബിയാണ്. മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 3000 മിനിട്ട് സംസാര സമയവും ലഭിക്കും്






