
സംവിധായകന് ജോസ് തോമസിന്റെ ആദ്യ ഹൊറര്‍ ചിത്രം 'ഇഷ'യുടെ ക്ലബ് സോങ് പുറത്തിറങ്ങി. ജാസി ഗിഫ്റ്റും സയനോരയുമാണ് ആലപിച്ചിരിക്കുന്നത്. ഭാഗ്യശ്രീ റൗട്ടിന്റേയും ദര്‍ശനയുടേയും വരികള്‍ക്ക് ജൊനാതന്‍ ബ്രൂസ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. പാര്‍ട്ടി മോഡിലുള്ള ഈ ഗാനം അവസാനിക്കുന്നത് ദുരൂഹതയൊളിപ്പിച്ച ഒരു ഫോണ്‍ കോളിലാണ്. മലയാള ഹൊറര്‍ ചിത്രങ്ങളില്‍ സാധാരണ കാണാറുള്ള പതിവ് മസാല കൂട്ടുകള്‍ ഒന്നുമില്ലാതെ സിനിമയുടെ സ്വഭാവം വ്യക്തമാക്കി തരുന്ന ക്ലാസ്സ് സിനിമയായിരിക്കും ഇഷയുടേതെന്ന സൂചനയാണ് പാട്ട് നല്‍കുന്നത്.
ചിത്രത്തിലെ ആദ്യ വിഡിയോ സോങ് നേരത്തെ റിലീസ് ചെയ്തിരുന്നു. 'കോടക്കാറ്റെ തരുമോ' എന്ന് തുടങ്ങുന്ന ഗാനം ഗായിക അഖിലയാണ് ആലപിച്ചിരിക്കുന്നത്. കിഷോര്‍ സത്യയ്ക്കൊപ്പം മാര്‍ഗറേറ്റ് ആന്റണി, ബേബി ആവനീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
സ്വര്ണ്ണക്കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ഇഷ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന് തന്നെയാണ്.






