
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസിന്റെ പ്രാഥമിക പരീക്ഷ കടുകട്ടിയെന്ന് ഉദ്യോഗാര്ത്ഥികള്. മൂന്നര ലക്ഷത്തോളം പേരാണ് 1535 കേന്ദ്രങ്ങളിലായി ഇന്ന് ആദ്യ കെഎഎസ് പരീക്ഷ എഴുതിയത്.
പൊതുവിജ്ഞാനം ചരിത്രവും ഭരണഘടന ഉള്പ്പെടുന്ന ആദ്യ പേപ്പര് ആയിരുന്നു രാവിലെ. മലയാളം, ഇംീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുന്ന രണ്ടാം പേപ്പറാണ് ഉച്ചതിരിഞ്ഞ് നടത്തിയത്. ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രാഥമിക പരീക്ഷകള് ഉദ്യേഗാര്ത്ഥികളുടെ അറിവ് ആഴത്തില് പരിശോധിക്കുന്നവയായിരുന്നുവെന്ന് പൊതു വിലയിരുത്തല്.
നേരിട്ടുള്ള നിയമനത്തിന് പുറമെ സര്വീസില് ഉള്ളവര്ക്കും പരീക്ഷ എഴുതാന് അവസരമുണ്ടായിരുന്നു. ജൂണ് മാസത്തോടെ മെയിന് പരീക്ഷ നടക്കും. മെയിന് പരീക്ഷയുടെ 300 മാര്ക്കും അഭിമുഖത്തിന്റെ 50 മാര്ക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബര് ഒന്നിന് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പി എസ് സി ഉദ്ദേശിക്കുന്നത്.







Comments