
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്സീവ് പ്രാഥമിക പരീക്ഷ കഠിനമാക്കിയതാണെന്ന് പി.എസ്.സി ചെയര്മാന് എം.കെ സക്കീര്. പ്രാഥമിക പരീക്ഷയുടെ ഷോര്ട് ലിസ്റ്റ് രണ്ട് മാസത്തിനുള്ളില് പുറത്തിറക്കുമെന്നും ചെയര്മാന് അറിയിച്ചു. മൂന്നര ലക്ഷത്തിലേറെ പേരില് നിന്നാണ് അയ്യായിരം പേരെ ഫൈനല് പരീക്ഷയ്ക്ക് തിരഞ്ഞെടുക്കേണ്ടത്. അതിനാല് പരീക്ഷ കഠിനമാക്കാതെ മറ്റ് മാര്ഗമില്ലെന്നും ചെയര്മാന് കൂട്ടിച്ചേര്ത്തു.
രാജ്യത്തെ മികച്ച അധ്യാപകരാണ് കെ.എ.എസ് പരീക്ഷയുടെ ചോദ്യങ്ങള് തയ്യാറാക്കിയത്. മെയിന് പരീക്ഷ ഇതിലും കഠിനമായിരിക്കുമെന്നും ചെയര്മാന് വ്യക്തമാക്കി. മെയിന് പരീക്ഷയുടെ തീയതി ഉള്പ്പെടെയുള്ള വിവരങ്ങള് പി.എസ്.സി ഉടന് പുറത്തുവിടും. മുന് പരീക്ഷകളില് ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില് കൂടുതല് ജാഗ്രതയോടെയായിരുന്നു പരീക്ഷാ നടപടികള്. ഉദ്യോഗാര്ത്ഥികളുടെ വിവരങ്ങള് ശേഖരിച്ച് വിശദമായ പരിശോധന നടത്താനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്.
പതിവ് പി.എസ്.സി പരീക്ഷ പോലെയായിരുന്നില്ല ശനിയാഴ്ച നടന്ന കെ.എ.എസ് പരീക്ഷയുടെ ചോദ്യഘടന. സിവില് സര്വീസ് നിലവാരത്തിലുള്ള പരീക്ഷ മിക്ക ഉദ്യോഗാര്ത്ഥികളെയും വലച്ചു. ചോദ്യം വായിച്ച് മനസിലാക്കാന് തന്നെ ഏറെ സമയമെടുത്തുവെന്ന് ഉദ്യോഗാര്ത്ഥികള് പറഞ്ഞു.







Comments