
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യന്‍ സന്ദര്‍ശത്തിനെത്തിയ മകള്‍ ഇവാങ്ക ട്രംപിന്റെ വസ്ത്രധാരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ വര്‍ഷം അര്‍ജന്റീന സന്ദര്‍ശനത്തിന് ധരിച്ച അതേ വസ്ത്രം തന്നെയാണ് ഇവാങ്ക ഇന്ത്യന്‍ സന്ദര്‍ശനത്തിനും തിരഞ്ഞെടുത്തത്.
പ്രോന്‍സ ഷൗലര്‍ എന്ന ബ്രാന്‍ഡിന്റെ 1.7 ലക്ഷം രൂപയുടെ മിഡി ഫ്ളോറല്‍ പ്രിന്റഡ് ട്രസ് ആണ് ഇവാങ്ക ധരിച്ചത്. ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് സംരഭക കൂടിയായ ഇവാങ്ക ഒരേ വസ്ത്രം തന്നെ അണിഞ്ഞതിനെയാണ് സോഷ്യല്‍മീഡിയ അഭിനന്ദിക്കുന്നത്. 2019 സെപ്റ്റംബറിലാണ് അര്‍ജന്റീന സന്ദര്‍ശനത്തിനിടെ ഇവാങ്ക ഇതേ വസ്ത്രം അണിഞ്ഞത്.






