
ദുല്‍ഖര്‍ സല്മാന് പ്രൊഡക്ഷന്സായ വേഫെറര്‍ ഫിലിംസിന്റെ ആദ്യ നിര്‍മ്മാണ സംരംഭ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ കളക്ഷന്‍ 25 കോടി കവിഞ്ഞു. ആദ്യ നിര്‍മ്മാണ സംരംഭമായ ചിത്രത്തില്‍ നിന്ന് ദുല്‍ഖറിന് നിര്‍മ്മാതാവെന്ന നിലയില്‍ ആത്മവിശ്വാസം പകരുന്നതാണ് പുതിയ നേട്ടം.
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്ശന്, ദുല്‍ഖര്‍ സല്മാന് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന് തീയറഅററുകളില് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം തീയറ്ററുകളില്‍ നിന്ന് 25 കോടി നേടിയ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത് വേഫെറര്‍ ഫിലിംസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ്.
ഫെബ്രുവരി 7നായിരുന്നു ചിത്രം തീയറ്ററുകളിലെത്തിയത്. തീയറ്ററുകളില്‍ രണ്ടാഴ്ചയും പിന്നിട്ട് മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. നിര്‍മ്മാണ സംരംഭത്തിലെ ആദ്യ സിനിമ തന്നെ ഹിറ്റായി മാറിയതോടെ ദുല്‍ഖര്‍ ഏറെ ത്രില്ലിലാണ്.






