
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത് എത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ കൂടാതെ തമിഴ് നടന് അര്ജുന്, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് എന്നിവരും പുതിയ ടീസറിലുണ്ട്.
ആന്റണി പെരുമ്പാവൂറിന്റെ കഥാപാത്രത്തിലൂടെയാണ് ടാസര്‍ തുടങ്ങുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യം വരുന്ന ടീസറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമാണ് കാണിക്കുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം മിന്നിമറയുന്നുണ്ട്.
പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.






